21st IFFK BLOG

(Maintained by IFFK Media Cell)

Wednesday 7 December 2016

പാസ് വിതരണം തുടങ്ങി


രാജ്യാന്തര മേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ചു. ഡെലിഗേറ്റ് സെല്ലിലെ 12 കൗണ്ടറുകളിലൂടെയാണ് പാസ് വിതരണം. വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിനിധികള്‍ക്ക് പാസിനൊപ്പം ഫെസ്റ്റിവല്‍ കിറ്റും നല്‍കുന്നുണ്ട്. രാവിലെ 9 മുതല്‍ രാത്രി 8 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി ബി. മഹേഷ് അറിയിച്ചു.

No comments:

Post a Comment