21st IFFK BLOG

(Maintained by IFFK Media Cell)

Tuesday 13 December 2016

ആദ്യകാല സിനിമകളോട് പുതിയ തലമുറയ്ക്ക് താത്പര്യമില്ലെന്ന് കെ.പി കുമാരന്‍

ഏതൊരു കലാസൃഷ്ടിയും തലമുറകളുടെ പരീക്ഷണങ്ങളാണെന്ന് കെ.പി.എ കുമാരന്‍. അവ പൂര്‍ണമാകുന്നത് കാഴ്ചക്കാരന്റെ മനസ്സിലാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ ഐക്യകേരളത്തിന്റെ 60 വര്‍ഷവും മലയാള സിനിമയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയകൃഷ്ണന്‍, പി.ടി കുഞ്ഞുമുഹമ്മദ്, ഷാനവാസ് ബാവക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
ഓരോ സിനിമയും അതത് കാലങ്ങളില്‍ രചിക്കുന്നവയാണ്. പുതിയ തലമുറ അവ പിന്തുടരാന്‍ തയ്യാറാവുകയില്ലെന്നും കെ.പി കുമാരന്‍ അഭിപ്രായപ്പെട്ടു. സിനിമയിലേക്ക് വരാന്‍ പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടെന്ന് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി പറഞ്ഞു. അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിതാവര്‍മ്മ മോഡറേറ്ററായിരുന്നു. 

No comments:

Post a Comment