21st IFFK BLOG

(Maintained by IFFK Media Cell)

Sunday 4 December 2016

ചലച്ചിത്രമേള : പാസ് വിതരണം നാളെ (6 December) മുതല്‍

രാജ്യാന്തര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം നാളെ (6/12/2016) മുതല്‍ ആരംഭിക്കും. നാളെ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഞ്ജു വാര്യര്‍ ഭിന്നലിംഗക്കാരുടെ പ്രതിനിധി ശീതള്‍ ശ്യാമിന് ആദ്യപാസ് നല്‍കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
15,527 പേരാണ് മേളക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,500 പേര്‍ പണമടച്ചു. ഡെലിഗേറ്റുകള്‍ക്കുള്ള പാസും ഫെസ്റ്റിവല്‍ കിറ്റും നാളെ മുതല്‍ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍ നിന്ന് വിതരണം ചെയ്യുമെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment