21st IFFK BLOG

(Maintained by IFFK Media Cell)

Tuesday 6 December 2016

ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും പാസ് വിതരണവും നാളെ (7 Dec)

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ ആരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് നാളെ നടക്കുന്നത്. രാവിലെ 10ന് ടാഗോര്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ആദ്യ പാസ് നടി മഞ്ജു വാര്യര്‍ക്ക് നല്‍കും.  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള ആദ്യ പാസ് മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് കൈമാറും. ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പണമടച്ച രസീതുമായി ഡെലിഗേറ്റുകള്‍ ടാഗോര്‍ തിയറ്ററിലെ ഡെലിഗേറ്റ് സെല്ലിലെത്തി പാസും ഫെസ്റ്റിവല്‍  കിറ്റും കൈപ്പറ്റണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് ബി അറിയിച്ചു.

No comments:

Post a Comment