21st IFFK BLOG

(Maintained by IFFK Media Cell)

Monday 12 December 2016

63 ചിത്രങ്ങള്‍, അബ്ബാസ് കിരോസ്തമിയ്ക്ക് ആദരം

ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഇന്ന് 63 ചിത്രങ്ങളില്‍ മത്സരവിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്ലയര്‍ ഒബ്‌സ്‌ക്യോര്‍, വെയര്‍ഹൗസ്ഡ്, മാന്‍ഹോള്‍, ദ കഴ്‌സ്ഡ് വണ്‍സ്, മാജ് രാതി കേതകി, നൈഫ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍, സോള്‍ ഓണ്‍ എ സ്ട്രിങ്ങ്, കാടു പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍. ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമിയ്ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങളും കെന്‍ലോച്ചിന്റെ രണ്ട് ചിത്രങ്ങളും കന്‍ടെംപററി ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ മിയാ ഹാന്‍സന്റെ ചിത്രവും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 26 ചിത്രങ്ങളും മൈഗ്രേഷന്‍ വിഭാഗത്തില്‍ രണ്ടും ജൂറി, റീസ്റ്റോര്‍ഡ് ചെക് ക്ലാസിക്‌സ്, നൈറ്റ് ക്ലാസിക് വിഭാഗങ്ങളില്‍  ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment